ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി……പിന്നാലെയുള്ള 20 ട്രെയിനുകൾ….
ഇരുമ്പയിരുമായി പോയ ഗുഡ്‌സ് ട്രെയിൻ തെലങ്കാനയിൽ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്.
ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു.