വീര്യം കുറഞ്ഞ മദ്യത്തിന് കൃത്യമായ നിർവചനം വേണം… മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സിപഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നത് എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണെന്നും, ഇത് കർഷകർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കശുമാങ്ങ ഉൾപ്പെടെയുള്ള പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുമ്പോൾ അത് കർഷകർക്ക് വലിയ രീതിയിൽ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനത്തിനായി അപേക്ഷകൾ വന്നിരുന്നതായി എം.വി ഗോവിന്ദൻ വെളിപ്പെടുത്തി. താൻ എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ഈ വിഷയം വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് വീര്യം കുറ‍ഞ്ഞ മദ്യത്തിന്റെ വിതരണത്തിനായി വിവിധ കമ്പനികളുടെ കത്ത് വരുന്നത്. തുടർന്ന് 2022 ജനുവരിയിൽ ഈ വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഈ സമയത്ത് താൻ മന്ത്രിസ്ഥാനത്ത് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് ഫയലിൽ വച്ച് ചർച്ച ചെയ്യാതിരുന്ന ഈ വിഷയം, പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം തന്നെ അദ്ദേഹത്തിന്റെ കയ്യിൽ എത്തിയെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തോടോ യുഡിഎഫ് മുന്നണിയോടോ ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. മുന്നണിയിൽ പോലും ആരോടും ചർച്ച ചെയ്യാതെ എങ്ങനെയാണ് ഈ വിഷയം അന്ന് ബഡ്ജറ്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Related Articles

Back to top button