വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അയോഗ്യത.. മെഡല്‍ നഷ്ടമാകും…

പാരിസ്: വനിത ഗുസ്തിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന് സ്വർണ മെഡൽ പ്രതീക്ഷയായി സമ്മാനിച്ച വിനേഷ് ഫോഗട്ടിന് അയോഗ്യത. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഫൈനൽ വരെ എത്തിയിരുന്നു വിനേഷ് ഫോഗട്ട്.

നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.

Related Articles

Back to top button