യുവതിയെ ആറ് പേർ ബലാത്സംഗം ചെയ്തു…. യുവതിയെക്കൊണ്ട് കൂട്ടുകാരിയെ വിളിച്ചുവരുത്തി…. അവളെയും ബലാത്സംഗം ചെയ്തു….
രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയെ വീട്ടിൽ കൊണ്ടാക്കാൻ ഒപ്പം പോവുകയായിരുന്നു അടുത്ത ബന്ധുവായ യുവാവ്. ഇയാളാണ് ആദ്യം വഴിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവർക്ക് യുവതിയെ കാഴ്ചവച്ചു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ്
പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് പീഡനത്തിനിരയായ യുവതിയുടെ കൂട്ടുകാരിയെ വിളിച്ച് ഒരു അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് സംഭവസ്ഥലത്തെത്തിച്ചു. ഈ പെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് പീഡിപ്പിച്ചു. ജാർഖണ്ഡ് റാഞ്ചിയിലെ ധൂർവ പ്രദേശത്താണ് സംഭവം നടന്നത്. അഞ്ച് പേരും അറസ്റ്റിലായിട്ടുണ്ടെന്നും ശേഷിക്കുന്ന ഒരാൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.