ട്രെയിനിലെ ജനറൽ കോച്ചിൽ യാത്ര..വസ്ത്രത്തിനുള്ളില്‍ പ്രത്യേക ജാക്കറ്റ്..ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 28 ലക്ഷവുമായി ഒരാള്‍ പിടിയില്‍…

രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽപ്പണവുമായി ഒരാള്‍ പിടിയിൽ.28 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുനില്‍കുമാറില്‍ നിന്നാണ് ആര്‍പിഎഫ് കള്ളപ്പണം പിടികൂടിയത്.സുനിൽ കുമാറിന്‍റെ ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ അടിയിൽ പ്രത്യേകതരം ജാക്കറ്റിനുള്ളിൽ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തികൊണ്ട് വന്നത്.

പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. പാലക്കാട്‌ ആര്‍പിഎഫ് കമാന്‍ഡന്‍റ് നവിൻ പ്രസാദിന്‍റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്‍റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐമാരായ സജി അഗസ്റ്റിൻ, എ. മനോജ്‌ , പി. ഷാജുകുമാർ, ഹെഡ് കോൺസ്റ്റബിൾ വി. സവിൻ, കോൺസ്റ്റബിൾമാരായ ഒപി. ബാബു, എൻ.ശ്രീജിത്ത്‌ , എൻഎസ്. ശരണ്യ എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button