എന്റെ അച്ഛനും ഡ്രൈവറാണ്..ദൈവം കാക്കട്ടെ..രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി….
രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കോഴിക്കോട് ജില്ലയിലെ വടകര മേപ്പയില്‍ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഷാന്റെ ഡയറിക്കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്.ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ”- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്. നിരവധിപ്പേർ കുറിപ്പ് പങ്കുവെച്ചു.
അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.ലോറിയുടെ ലൊക്കേഷന്‍ അടക്കം സ്ഥിരീകരിച്ച സ്ഥിതിക്ക് നാളത്തെ രക്ഷാദൗത്യം നിര്‍ണായകമാകും. കുടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാകും നാളെ പരിശോധന.