ഷോ കാണിച്ചാൽ പണികിട്ടും…

ബുധനാഴ്ച രാത്രി ആലുവ മാർക്കറ്റിനു സമീപം വാഹന പരിശോധനയ്ക്കിടെ അപകടമായ രീതിയിൽ ഓമ്നി വാൻ ഓടിച്ചു വരുന്നത് കണ്ടാണ് പോലീസ് വാഹനം തടഞ്ഞത്. പരിശോധനക്കിടെ വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും കയർത്ത് സംസാരിക്കുകയും ചെയ്തു. ഇതോടെ രംഗം മാറി. യുവാക്കളെ പോലീസ് പിടികൂടി.വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് അഞ്ച് പേരേയും അറസ്റ്റ് ചെയ്തു. ഈസ്റ്റ് കടുങ്ങല്ലൂർ പെട്രോൾ പമ്പിനു സമീപം മാധവം വീട്ടിൽ രാഹുൽ (24), ഏലൂർ മഞ്ഞുമ്മൽ കളത്തിൽ പറമ്പിൽ വീട്ടിൽ ആകാശ് (23), കുറ്റിക്കാട്ട് കരയിൽ ലേബർ ക്വാർട്ടേഴ്‌സിനു സമീപം ഇടക്കറ്റ പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (21), കുറ്റിക്കാട്ട്കരയിൽ യു.പി സ്‌കൂളിനു സമീപം ചിന്നതോപ്പിൽ വീട്ടിൽ വിജിൻ (23), ആലങ്ങാട് പാനായിക്കുളം പനയിൽ വീട്ടിൽ അഷ്‌കർ (25) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.

Related Articles

Back to top button