ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിർമ്മിക്കുന്ന ചിത്രം ‘മരണമാസ്സ്’…..

കൊച്ചി: നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിർമ്മിക്കുന്നത്. മരണമാസ്സിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോകുൽനാഥ്‌.രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഏറെ കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.മിന്നല്‍ മുരളിയടക്കം ചിത്രങ്ങളുടെ അസോസിയേറ്റായ ശിവപ്രസാദ് ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button