പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു.. 20 കാരിയായ ഗർഭിണി അറസ്റ്റിൽ…
പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തിയപ്പോഴാണ് സീനിയർ വിദ്യാർത്ഥിയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം.
യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണ നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു.