പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിൽ ……
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാൾ, ബിഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗാളിലെ ജൽപായ്ഗുരി,ബിഹാറിലെ നവാഡ, മദ്ധ്യപ്രദേശിലെ ജബൽപൂർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നവാഡയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.വീണ്ടും ബിജെപി-എൻഡി തരംഗം ബിഹാറിൽ ദൃശ്യമാണെന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നവാഡയിലെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു….