പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച് അപമാനിക്കുകയും ചെയ്തു. സിഗ്നലില്‍ റോഡ് കടക്കുന്നതിനായി നില്‍ക്കുകയായിരുന്നു. ആ സമയത്ത് യുവാവ് ബൈക്കിലെത്തി പെണ്‍കുട്ടിയെ പരസ്യമായി ശല്യം ചെയ്യുകയായിരുന്നു.സംഭവത്തിനു ശേഷം യുവാവ് പെണ്‍കുട്ടിയ തല്ലി അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ നാണം കെടുത്തി അയാള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ ആനന്ദ്‌നഗര്‍ പോലീസിനെ അറിയിക്കുകയും ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തി സിഗ്നലിലെ ക്യാമറയിലും സമീപത്തെ ചില കടകളിലും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രതിയെ തിരിച്ചറിയുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിടികൂടുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് സ്വദേശിയായ മുഹമ്മദ് സൊഹെബ് യാക്കൂബ് എന്ന യുവാവാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.അഹമ്മദാബാദ് ആനന്ദനഗര്‍ ഏരിയയില്‍ വച്ചായിരുന്നു സംഭവം.

Related Articles

Back to top button