നിയമനം ചട്ട വിരുദ്ധം… രാജി സ്വീകരിക്കില്ല….
തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ശാസിച്ചു. നിയമനം സംബന്ധിച്ച് നോട്ടീസ് നൽകിയതിന് പിന്നാലെ രാജികത്ത് നൽകിയത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞായിരുന്നു ശാസന. രാജി സ്വീകരിക്കില്ലെന്ന് രേഖാമൂലം വിസിയെ അറിയിച്ച ഗവര്‍ണര്‍, നിയമനം ചട്ടവിരുദ്ധമായിരിക്കെ രാജിക്കത്തിന് പ്രസക്തിയില്ലെന്നും മറുപടി കത്തിൽ വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വിസി സ്ഥാനത്ത് നിന്നും എം.കെ.ജയരാജിനെ പുറത്താക്കിയ ചാൻസിലറുടെ ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ സ്റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. എന്നാൽ കാലടി സംസ്കൃത സർവകലാശാലാ വിസി ഡോ.എം.വി.നാരായണന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.