സഹപ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു: രണ്ട് തവണ ഗർഭിണിയായി, ഗർഭച്ഛിദ്രത്തിന്റെ ഗുളികകൾ നിർബന്ധച്ച് കഴിപ്പിച്ചു

വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന പരാതിയുമായി സഹപ്രവർത്തക രംഗത്ത്. ഇന്റലിജൻസ് വകുപ്പിലെ ഇൻസ്പെക്ടറായ ആർ.മധുസൂദനനെതിരെയാണ് കോൺസ്റ്റബിൾ കൂടിയായ യുവതി പരാതിയുമായെത്തിയത്. തന്നെ പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും ഗർഭച്ഛിദ്രത്തിന്റെ ഗുളികകൾ നിർബന്ധമായി കഴിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

യുവതിയ്ക്ക് 2017 മുതൽ പ്രതിയെ അറിയാം. വിവാഹ വാഗ്ദാനം നൽകി ബംഗളൂരുവിലെ റിസോർട്ടിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 2019ൽ ഗർഭിണിയായപ്പോൾ ചിക്കബല്ലാപ്പൂരിലേക്ക് കൊണ്ടുപോകുകയും ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ കൂടുതലായപ്പോൾ കോലാറിലെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തി. പിന്നീട് മൂടലപാല്യയിലെ വാടകവീട്ടിലാണ് യുവതിയെ താമസിപ്പിച്ചിരുന്നത്. കാര്യങ്ങൾ ആരോടും പറയരുതെന്ന് അഭ്യർത്ഥിക്കുകയും വീണ്ടും വിവാഹ വാഗ്ദാനം നൽകുകയും ബന്ധം തുടരുകയും ചെയ്തു.

വീണ്ടും ഗർഭിണിയായതോടെ യുവതി പൊലീസ് ഉദ്യോഗസ്ഥനെ വിവാഹത്തിന് നിർബന്ധിച്ചു. തുടർന്ന് പ്രതി ഗർഭിണിയായ യുവതിയെ ആക്രമിക്കുകയും വയറ്റിൽ ചവിട്ടി ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി രംഗത്തുവന്നത്. ബംഗളൂരു ഗോവിന്ദരാജ് നഗർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button