വനിതാ സുഹൃത്തിനൊപ്പം ഹോംസ്റ്റൈയിൽ മുറി എടുത്ത യുവാവ് മരിച്ചു

കോട്ടയം: സുഹൃത്തായ സ്ത്രീക്കൊപ്പം തീക്കോയി മാവടിയിലെ ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് മരിച്ചു. രാവിലെ പത്തരയോടെയാണ് സുഹൃത്തായ സ്ത്രീക്കൊപ്പം യുവാവ് മാവടിയിലുള്ള സൂര്യ ഹോം സ്റ്റൈയിൽ എത്തിയത്. ഉടൻതന്നെ ജോബിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോബിയുടെ മരണം സംഭവിച്ചിരുന്നു. രക്ത സമ്മർദ്ദമുള്ളയാളാണ് ജോബി എന്നാണ് വിവരം. മരണകാരണം ഹൃദയാഘാതം ആണെന്ന് പ്രാഥമിക നിയമനം.

Related Articles

Back to top button