റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം..കൗണ്ടറിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടു….

വർക്കല ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു .മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപയാണ് നഷ്ടപെട്ടത് . റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

Related Articles

Back to top button