രാജ്യസഭാ അംഗത്വം രാജിവെക്കില്ല..തല്ലി തിരികെ വാങ്ങാൻ നോക്കണ്ടെന്നും സ്വാതി മലിവാൾ എംപി…
എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാൾ . രാജ്യസഭാ അംഗത്വം രാജിവെക്കില്ല എന്നാണ് സ്വാതിയുടെ തീരുമാനം.മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി മലിവാൾ പറഞ്ഞു.പോരാടാൻ തന്നെയാണ് തീരുമാനമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണ് .തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാള്‍ പറഞ്ഞു.കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പി എ മര്‍ദിച്ചുവെന്നാണ് കേസ്.