കുഞ്ഞ് ‘ഭീകരൻ’…ചാക്കിൽ പൊതിഞ്ഞ് പിടികൂടി വനംവകുപ്പ്…

വയനാട് മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ജീവനക്കാരെത്തി കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടിച്ചു. ഇതിന് ശേഷം കുട്ടിക്കരടിയുമായി ഏറെ ദുരം നടന്നാണ് വനംകുപ്പ് ജീവനക്കാർ വാഹന സൌകര്യമുള്ള സ്ഥലത്തേക്ക് എത്തിയത്. പിടികൂടിയ കരടിയെ പൊൻകുഴി സെക്ഷൻ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

മൂന്ന് മാസം പ്രായം വരുന്നന്നതാണ് കുഞ്ഞെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഇതിനെ നിരീക്ഷണത്തിൽ വെച്ച ശേഷം ഇന്ന് തന്നെ വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് വിശദമാക്കിയത്.

Related Articles

Back to top button