ഭാര്യ ഫേസ്ബുക്ക് കാമുകനോടൊപ്പം പോയി, ഭര്‍ത്താവ് കയറിൽ തൂങ്ങി
രണ്ട് മക്കളുള്ള യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പിൽ ജീവനൊടുക്കി. പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) തൂങ്ങിമരിച്ചത്. ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി കാണാതായിരുന്നു. ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ പരാതിയും നല്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനോട് ഭാര്യ കാമുകനോടൊപ്പം കഴിയാനുള്ള ആഗ്രഹം അറിയിച്ചു. തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്ത് പരേതനായ രാമന്റെയും കല്യാണിയുടെയും മകനാണ് വിനോദ്. മക്കൾ: വിശ്വജിത്ത്, വിശ്വശ്രീ.