ബോഡി ബിൽഡിംഗ് ഒന്നാം സ്ഥാനം നേടി വണ്ടാനം സ്വദേശി
അമ്പലപ്പുഴ: ബോഡി ബിൽഡിംഗ് സംസ്ഥാന തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വണ്ടാനം സ്വദേശി . വണ്ടാനം താമരകം വീട്ടിൽ ബൈജു കുമാർ – തങ്കം ദമ്പതികളുടെ മകൻ അജയ് (30) ആണ് സ്വർണത്തിളക്കം നേടിയത്. കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോസിയേഷൻ പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച സംസ്ഥാന തല സീനിയർ വിഭാഗത്തിൽ സ്വർണ മെഡലോടെയാണ് അജയ് ഒന്നാം സ്ഥാനം നേടിയത്. അസോസിയേഷൻ ഈ വർഷം എറണാകുളത്ത് സംഘടിപ്പിച്ച മത്സരത്തിൽ മിസ്റ്റർ എറണാകുളമായും അജയിയെ തെരഞ്ഞെടുത്തിരുന്നു. ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ മറ്റ് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്