പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു….

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു .വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ യുവാക്കൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .ഇതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടി .തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ പ്രദേശത്ത് 1500ഓളം പേര്‍ തടിച്ചുകൂടി ഇരുവരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു.

മേഘാലയിലെ ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം നടന്നത്.ഇതിനിടെ പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. പ്രാദേശിക നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുന്നതിനിടെ, ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി മർദ്ദിച്ചു. ഇരുവരെയും പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button