പാറമടയിലെ വെള്ളക്കെട്ടിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
പാറശ്ശാല: പുതുക്കടയ്ക്കു സമീപം രണ്ട് യുവാക്കൾ പാറമടയിലെ കുളത്തിൽ മുങ്ങിമരിച്ചു. പുതുക്കട തേങ്ങാപ്പാട്ടണത്തിനു സമീപം പനങ്കാലമുക്ക് സ്വദേശികളായ തങ്കപ്പന്റെ മകൻ രാജേഷ് (34), ശെൽവരാജിന്റെ മകൻ ജഗൻ (38) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം ഇരുവരും ഓട്ടോറിക്ഷയിൽ വരുമ്പോൾ, പൈങ്കുളം തണ്ടുമണിയിലെ പാറമടയിലെ വെള്ളത്തിൽ കാൽ കഴുകാൻ ഇറങ്ങി. ഇതിനിടെ രാജേഷ് വെള്ളത്തിൽ വീണ് മുങ്ങി. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴ്ന്നു. പുതുക്കട പോലീസും കുഴിത്തുറഅഗ്നിരക്ഷാസേന പ്രവർത്തകരും തിരച്ചിൽ നടത്തി. മൃതദേഹങ്ങൾ കണ്ടെത്തി.