ഓൺലൈൻ തട്ടിപ്പിലുടെ യുവതിയുടെ 12 ലക്ഷം രുപ കവർച്ച നടത്തിയ 4 പേർ പിടിയിൽ…

അമ്പലപ്പുഴ: ഓൺലൈൻ തട്ടിപ്പിലുടെ യുവതിയുടെ 12 ലക്ഷം രുപ കവർച്ച നടത്തിയ കേസിൽ 4 പേർ ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായി. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ 12 ലക്ഷം രുപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ ഉമ്മർ അലി ( 34 ) , ഷെമീർ അലി ( 34) അക്ബർ (32 )മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.

പരാതിക്കാരിയുടെ പണം നഷ്ടപ്പെട്ട അക്കൌണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികൾ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നതായി വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കുടുതൽ പേർ ഇനിയും ഈ കേസിലേക്ക് അറസ്റ്റിലാകാനുണ്ടന്ന് ആലപ്പുഴ നോർത്ത് എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പറഞ്ഞു. എസ്.ഐ സെബാസ്റ്റ്യൻ പി ചാക്കോ, എ.എസ്.ഐ സുമേഷ് ,എസ്.സി .പി.ഒ ഷൈൻ, ഡെബിൻ ഷാ റോബിൻസൺ, ഗിരീഷ്, സി.പി.ഒ സുജിത്ത്,ലവൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റെ ചെയ്തു.

Related Articles

Back to top button