ആളില്ലാത്ത സമയം വീട് ജപ്തി ചെയ്ത് ബാങ്കുകാരുടെ ക്രൂരത..ഹൃദ്രോഗിക്ക് വീട്ടില്‍ കയറാന്‍ കഴിയാതെയായി…
ആളില്ലാത്ത സമയത്ത് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി. ഹൃദ്രോഗിയായ വീട്ടുടമയ്ക്ക് വീട്ടില്‍ കയറാനോ മരുന്ന് എടുക്കാനോ കഴിയാതെ വീടിനു പുറത്തായി. കോവിലൂര്‍ വട്ടം റോഡ് അരികത്ത് വീട്ടില്‍ സുനിലിനാണ്(45) ആണ് വീട്ടില്‍ കയറാന്‍ കഴിയാതെ ആയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു ബാങ്ക് അധികൃതരുടെ നടപടി. വീട്ടുടമസ്ഥനും ഭാര്യയ്ക്കും മക്കള്‍ക്കും മാറി ഉടുക്കാന്‍ വസ്ത്രം പോലും എടുക്കാന്‍ കഴിയാതെയായി. സുനില്‍ ആക്സിസ് ബാങ്കില്‍ നിന്നും വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു പലതവണയായി നാലു ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കുകയും ചെയ്തു. ഉടൻ 4 ലക്ഷം രൂപ ബാങ്കില്‍് അടച്ചാല്‍ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കാമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. കൃത്യമായി വായ്പ തിരിച്ച് അടവ് നടക്കുകയായിരുന്നു എന്നാല്‍ സുനിലിന്റെ ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് യഥാസമയം പൈസ അടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ബാങ്ക് അധികൃതര്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോയത് . ബാങ്കിന്റെ കര്‍ശന നിലപാടിനെതിരെ മുഖ്യമന്ത്രിക്ക് സുനിൽ പരാതി നല്കി.