സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മുറിയിലെത്തിച്ചു…തുടർന്ന്…
അമ്പലപ്പുഴ: പോക്സോ കേസിൽ പ്രതി ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബധിയായിൽ നിന്നും അമ്പലപ്പുഴ വടക്ക് വടക്കേ തയ്യിൽ വീട്ടിൽ അബൂബക്കറിൻ്റെ മകൻ മുജീബിൻ്റെ വാടക വീടായ ഏഴര പീടികയിൽ താമസിക്കുന്ന മുഹമ്മദ്ദീൻ മിയാൻ്റെ മകൻ അജ്മൽ ആരിഫ് ( 23) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം പിടികൂടിയത്.
ജനുവരി 30 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 8 മണിയോടെ സ്കൂളിൽ പോകുവാനായി വീട്ടിൽ നിന്നിറങ്ങി അമ്പലപ്പുഴയിലെത്തിയ അതിജീവതയെ ഭീഷണിപ്പെടുത്തി അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മുറിയിൽ എത്തിച്ച് പീഡീപ്പിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയായ അജ്മൽ ആരിഫിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് കെ.എൻ. രാജേഷിന്റെ മേൽ നിർദ്ദേശാനുസരണം അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ നവാസ്, എസ്. പ്രിൻസ്, സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.