അൻവറിനായി.. തൃണമൂല്‍ ദേശീയ നേതാക്കള്‍ നിലമ്പൂരിലേക്ക്…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ എത്തും. ജൂണ്‍ 15 ഞായറാഴ്ച യൂസഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ബഹാറംപൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാ എംപിയാണ് യൂസുഫ് പഠാന്‍.
കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്ന അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് പഠാന്‍ പാര്‍ലമെന്റിലെത്തിയത്. യൂസഫ് പഠാന്റെ വരവ് വന്‍ ആവേശമാക്കാനാണ് അന്‍വര്‍ അനുയായികളുടെ നീക്കം.