കൈക്കുഞ്ഞുമായി പട്ടാപ്പകൽ റോഡിലൂടെ നടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തി..കുറ്റം സമ്മതിച്ച് യൂട്യൂബറായ ഭർത്താവ്..

യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. യൂട്യൂബര്‍ കൂടിയായ ഹബീബുര്‍ മാസും (26) ആണ് ഭാര്യ കുല്‍സുമ അക്തറിനെ (27) കൊലപ്പെടുത്തിയത്. യുകെയിലെ ബ്രാഡ്ഫോഡില്‍ തെരുവിലൂടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി നടന്ന കുല്‍സുമയെ ഹബീബുര്‍ മസം നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയാണ് ഹബീബുര്‍ മാസും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം ഉണ്ടായത്. ബ്രാഡ്ഫോഡ് നഗരത്തില്‍ പട്ടാപ്പകലാണ് കൊല നടന്നത്. വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്ന സ്ഥലത്ത് വെച്ച് കുത്തേറ്റ് വീണ കുൽസുമ അക്തറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും പ്രതി സമ്മതിച്ചു.

കേസില്‍ തിങ്കളാഴ്ച ബ്രാഡ്ഫോഡ് ക്രൗൺ കോടതിയില്‍ വിചാരണ തുടങ്ങും. ജസ്റ്റിസ് കോട്ടര്‍ പ്രതിയെ വിചാരണ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബംഗാളി പരിഭാഷകന്‍റെ സഹായത്തോടെയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഹബീബുര്‍ മാസും യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവക്കാറുണ്ടായിരുന്നു.

Related Articles

Back to top button