അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു.. സുഹൃത്ത് പിടിയിൽ… കൊലപാതകത്തിന് കാരണം…
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.
സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.