വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ.. ആശുപത്രിയിൽ എത്തിച്ചിരുന്നത് പെൺസുഹൃത്ത്..നടന്നത് കൊലപാതകം..

കൊച്ചി പള്ളുരുത്തിയിൽ വാഹനത്തിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു. പെൺസുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളിൽ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

തുടർന്ന് പെൺസുഹൃത്ത് തന്നെയാണ് ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചിരുന്നതും. ആഷിക് വരാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപം എത്തിയത് എന്നും, അവിടെ എത്തിയപ്പോൾ ആഷിക് മരിച്ച് കിടക്കുന്നതാണ് കണ്ടിരുന്നതെന്നും യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാലിത് ആത്മഹത്യയെന്നാണ് സംശയം ഉള്ളതെന്നും പെൺസുഹൃത്ത് കൂട്ടിചേർത്തു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരിൽ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

Related Articles

Back to top button