സ്കൂൾ പഠനകാലം മുതൽ പ്രണയത്തിൽ..ഐടി ജീവനക്കാരനായ യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ…

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഡിഎംകെ പ്രാദേശിക നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പെൺകുട്ടിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. സ്കൂൾ പഠനകാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇരുവരുടെയും പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ദുരഭിമാനക്കൊലയാണ് എന്നാണ് ദളിത്‌ ആക്റ്റിവിസ്റ്റുകൾ ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്

Related Articles

Back to top button