മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ നിവേദനം….ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണം…

ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലോകകപ്പ് ഫൈനൽ മത്സരം ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുകയും പുലർച്ചെ വരെ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

ലോകകപ്പ് ഫൈനൽ മത്സരം കാരണം വിദ്യാർത്ഥികൾക്ക് രാത്രി വൈകിയും ഉറക്കമൊഴിഞ്ഞ് ഉണർന്നിരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ അവസ്ഥയിൽ തിങ്കളാഴ്ച സ്കൂളിൽ പോയാൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനത്തിലെ ശ്രദ്ധയും പൂർണ്ണമായി പരിഗണിച്ചുകൊണ്ട് തിങ്കളാഴ്ച അവധി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button