’16 വർഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ചു… എം വിൻസെന്റ് എംഎൽഎയ്‌ക്കെതിരെ പരാതി..

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു. എന്‍ എച്ച് ഹിസാന്‍ ഹുസൈനാണ് രാജിവെച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിസാന്‍ ഹുസൈന്റെ രാജി പ്രഖ്യാപനം. താന്‍ രാജിവെക്കുന്നതായി ഹിസാന്‍ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെയും രാജിയില്‍ പരാതി ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് ഹിസാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു

കോവളം മണ്ഡലത്തെ നശിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ മാത്രമല്ല ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന യുവജന സംഘടനയെയും എം വിൻസെൻ്റ് നശിപ്പിക്കുന്നു എന്ന ഗുരുതര ആരോപണം ഹിസാൻ ഹുസൈൻ ഉന്നയിച്ചിട്ടുണ്ട്. തന്റെ പെട്ടി ചുമക്കുന്ന അര്‍ഹതയില്ലാത്ത രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്ന അധികാരം എം വിൻസെൻ്റ് ദുര്‍വിനിയോഗിക്കുകയും സംഘടനയെ ദുർബലമാക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്. വിന്‍സെന്റ് നടത്തിവരുന്ന സംഘടനയെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിക്കുന്നവരോട് വളരെയധികം വൈരാഗ്യത്തോടെയാണ് എംഎൽഎ പ്രതികരിക്കുന്നതെന്നും ഹിസാൻ ഹുസൈൻ ആരോപിക്കുന്നുണ്ട്.

Related Articles

Back to top button