യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം.. പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷം.. കേക്ക് മുറിച്ച്….

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഇൻസ്പെക്ടർ കെ പി അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തു. ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിലാണ് ദൃശ്യങ്ങൾ വന്നത്.സി കെ ജലീൽ, പി സി ഫിജാസ് എന്നീ യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു നടപടി ശരിയല്ലെന്ന് കാണിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.