കൊല്ലത്ത് മരിച്ച ആറ് വയസുകാരി പീഡനത്തിനിരയായി.. പിന്നിൽ 14കാരൻ…

കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത് . ലൈംഗികാതിക്രമത്തിന് പിന്നിൽ പതിനാലുവയസുകാരനാണെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്.

സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണമായിരുന്നു കുട്ടിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കുട്ടി മരിക്കുകയായിരുന്നു.പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

Related Articles

Back to top button