ആലപ്പുഴയിൽ എക്സൈസ് റെയ്ഡിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ…

കായംകുളം: ആലപ്പുഴയിൽ ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) മയക്കുമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനപരിശോധനക്കിടെ സംശയം തോന്നി യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.ആർ.പ്രബീൺ, വി.കെ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വി.പി.ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ.ബി, കെ.ആർ.ജോബിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ.ജയകുമാരി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button