മുറിയെടുത്തത് രണ്ട് പേരും ചേർന്ന്…. ശേഷം ബില്ലടയ്ക്കാനുള്ള പണവുമായി വരാമെന്ന് പറഞ്ഞ് യുവാവ് മുങ്ങി… സ്വകാര്യ ലോഡ്‌ജിൽ യുവതി മരിച്ച നിലയിൽ…
എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ വെട്ടത്തൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയും തൃശൂർ സ്വദേശിയായ യുവാവും ചേർന്നാണ് മുറിയെടുത്തത്. ലോഡ്ജിലെ ബില്ല് അടയ്ക്കാനുള്ള പണവുമായി വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി പുറത്ത് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. ഫസീലയെ മരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത് ഇന്നാണ്.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും.