ഇറച്ചി കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടയിൽ… തെന്നി വീണ് യുവാവ്…

ഇറച്ചി കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ അപകടം. തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. തെന്നി വീണ് മരത്തടി ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിൻറെ ദേഹത്തേക്ക് മരത്തടിയും വീഴുകയായിരുന്നു. സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്.

Related Articles

Back to top button