വായ്പ തിരിച്ചടവ് മുടങ്ങി… ആലപ്പുഴയിൽ ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവ് മരിച്ച നിലയിൽ…

വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു മുന്നിൽ കുടുബാംഗമായ യുവാവ് മരിച്ച നിലയിൽ.പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നു വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

6 വർഷം മുൻപ് നിർമിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്.വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കൾക്കൊപ്പം പ്രഭു ലാൽ താമസിച്ചിരുന്നത്.ദിവസവും ജപ്തി ചെയ്ത വീട്ടിൽ വന്ന് പരിസരത്ത് അൽപസമയം ചെലവിടുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

Related Articles

Back to top button