മുങ്ങികുളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം.. അണക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു…
നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി അമൽ ദേവാണ് (48) മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം മുങ്ങികുളിക്കവേ ശരീരത്തിന് തളർച്ച വന്ന് വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.ഇന്ന് ഉച്ചയോടെ നെയ്യാർ അണക്കെട്ടിലെ മായം കടവിലായിരുന്നു സംഭവം.
അതേസമയം തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇന്ന് രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.