ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനലിലൂടെ പുറത്തേക്ക് ചാടി..യുവാവിന്….

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 4.30നാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Back to top button