വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ.. രണ്ട് കമാൻഡോകളടക്കം എട്ട്.. നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം…
y-category security for vijay

നടനും തമിഴക വെട്രികഴകം (ടിവികെ) നേതാവുമായ വിജയ്ക്ക് കേന്ദ്ര സർക്കാർ വൈ-കാറ്റഗറി സുരക്ഷയൊരുക്കിയതിൽ ദുരൂഹത ആരോപിച്ച് എഡിഎംകെ. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന് എഡിഎംകെ മുതിർന്ന നേതാവ് കെപി മുനുസാമി പറഞ്ഞു.സുരക്ഷാഭീഷണിയുണ്ടെങ്കിൽ സുരക്ഷ നൽകണം. എന്നാല്‍ ഇത് നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെ തുടർന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം. രണ്ട് കമാൻഡോകളടക്കം എട്ട് സായുധസേനാംഗങ്ങൾ താരത്തിന് സുരക്ഷയൊരുക്കും.



