കോമലക്കുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പെണ്ണുങ്ങൾ.. എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ല.. ഒടുവിൽ കേസെടുത്ത് പൊലീസ്….

Pantheerankavu police case involves two intoxicated women

ലഹരി ഉപയോഗിച്ചു എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ 2 യുവതികൾക്കെതിരെ കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്.തിരുവനന്തപുരം സ്വദേശി സുബിത ചൗള (25), പാലക്കാട് സ്വദേശി ഷാഹിന (37) എന്നിവർക്കെതിരെയാണു കേസ്.പാലാഴി ഇരിങ്ങല്ലൂർ ഹയർ സെക്കൻ‌ഡറി സ്കൂൾ പ്രവർത്തിക്കുന്ന കോമലക്കുന്നിൽ നാട്ടുകാരാണു യുവതികളെ കണ്ടത്.രണ്ടു പേർക്കും എഴുന്നേൽക്കാൻ പറ്റുന്നില്ലെന്നു നാട്ടുകാർ അറിയിച്ചതോടെ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി.പിങ്ക് പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. ലഹരി ഉപയോഗിച്ചെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതോടെയാണ് കേസെടുത്തത്.

Related Articles

Back to top button