കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴു..പച്ചക്കറിയില്‍നിന്ന് വന്നതാകാമെന്ന്…
കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്.ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവർ വാങ്ങിയ ആഹാരത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.