ബസ് യാത്രക്കിടെ കുഴഞ്ഞുവീണു.. യാത്രക്കാരിക്ക്…

തൃശ്ശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെൻ്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Articles

Back to top button