നോക്കുകൂലി നല്‍കിയില്ല.. സിഐടിയു പ്രവർത്തകരുടെ പരാക്രമം.. പരാതിയുമായി വനിതാ ഡ്രൈവർ…
നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയില്‍ ലോഡ് എടുക്കാനെത്തിയ ലോറി സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. 23 കാരിയായ ലക്ഷ്മി അനന്തയാണ് പരാതിക്കാരി. സിഐടിയു ഇടപെട്ട് തന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും ലക്ഷ്മി ആരോപിക്കുന്നു. അമ്പലമേട് പൊലീസിലാണ് പരാതി നല്‍കിയത്.
നോക്കുകൂലി നല്‍കികൊണ്ട് ലോഡ് എടുത്തിരുന്ന ലക്ഷ്മി നോക്കുകൂലി നല്‍കില്ലെന്ന് പറഞ്ഞതാണ് സിഐടിയുവിനെ പ്രകോപിപ്പിച്ചത്. പിന്നീട് മറ്റൊരു വാഹനത്തില്‍ മറ്റൊരു ഡ്രൈവറെ ചുമതലപ്പെടുത്തി ഇതേ ബില്ലില്‍ ലോഡ് എടുക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.സിഐടിയു പ്രവര്‍ത്തകര്‍ കോണ്‍ട്രാക്ടര്‍മാരെ ഭീഷണിപ്പെടുത്തി തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും ലക്ഷ്മി ആരോപിക്കുന്നു.