ബന്ധുവിൻ്റെ വിവാഹ ചടങ്ങുകൾ ഗംഭീരമാക്കാനെത്തി.. നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതിക്ക് ദാരുണാന്ത്യം….
ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടയിൽ യുവതി വേദിയിൽ കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. യുവതി വേദിയിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇൻഡോറിൽ നിന്നെത്തിയ പരിണീത ജയിൽ എന്ന യുവതിയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് അടുത്ത ബന്ധുവിൻ്റെ കല്ല്യാണം കൂടാനായി യുവതി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയത്. വിവാഹ തലേദിവസം നടന്ന പരിപാടിയിൽ യുവതി നൃത്തം ചെയ്യാനായി വേദിയിൽ കയറുകയായിരുന്നു. നൃത്തത്തിനിടയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതി സെക്കൻ്റുകൾക്കിടിയിൽ മുന്നിലേക്ക് വീഴുകയായിരുന്നു. പിന്നാലെ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.