ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കവേ കാറിടിച്ചു.. ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു..
കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.ഓഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനായി ദേശീയ പാത മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തലയിൽ ഗുരുതരമായി പരിക്കേറ്റ കോമളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.



