ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ അസ്വാഭാവികമായ മുറിവോടെ…യുവതിയുടെ മരണത്തിൽ..
woman death in wayanad
വയനാട് കമ്പളക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. കമ്പളക്കാട് സ്വദേശി സഫുവാന ഇന്നലെ രാവിലെയാണ് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴുത്തിൽ അസ്വാഭാവികമായ മുറിവോടെ ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ കമ്പളക്കാട് പൊലീസിൽ പരാതി നൽകി. മൃതദേഹം നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.