ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി.. വിവരം ഫ്‌ളാറ്റ് ഉടമയെ വിളിച്ച് പറഞ്ഞു.. ഭർത്താവ് അറസ്റ്റിൽ…
വീട്ടിൽ സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിടുകയായിരുന്നു. കർണാടകയിലെ ഹുളിമാവിലാണ് സംഭവം.32കാരിയായ ഗൗരി അനിൽ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷ് പിടിയിലായി. പുനെയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റ് ഉടമയെ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കണമെന്നും രാകേഷ് വിളിച്ചുപറഞ്ഞിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ബെംഗളൂരു വിട്ടിരുന്നു.
കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചപ്പോള്‍ ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം സ്യൂട്ട്‌കേസിലാണെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ കുത്തേറ്റതായും പൊലീസ് പറയുന്നു. അതേസമയം ചെറിയ പ്രശ്‌നത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഗൗരിയെ രണ്ട് മൂന്ന് തവണ കുത്തിയിരുന്നുവെന്ന് രാകേഷ് സമ്മതിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും അറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികൾ രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് മാസം മുമ്പാണ് ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൌരി തൊഴിൽ അന്വേഷണത്തിലായിരുന്നു.