ട്രെയിൻ തട്ടി മരിച്ചത് മകളെന്ന് തെറ്റിദ്ധരിച്ചു… അച്ഛൻ…

മകൾ മരിച്ചെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞുവീണുമരിച്ചു. റിട്ട. അദ്ധ്യാപകനായ കറുകയിൽ കുറ്റിയിൽ രാജൻ ആണ് മരിച്ചത്. വടകര പുതുപ്പണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള ട്രയിൻ ഇടിച്ച് മരിച്ചു. മരണ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റാണ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് ആർ പി എഫും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാജനും ഇവിടെയെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ പേര് ഷർമ്യയെന്നാണ്. മകൾക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദ്ദേഹമെത്തിയത്. പിന്നാലെ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിങ്ങൽ സ്‌കൂൾ റിട്ട. അദ്ധ്യാപകനായ രാജൻ സിപിഎം കറുക ബ്രാഞ്ച് അംഗം കൂടിയാണ്. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. ശർമിളയുടെ ഭർത്താവ്: അംഗജൻ, മക്കൾ: കാവ്യ, കൃഷ്ണ.

Related Articles

Back to top button