കാട്ടാനയുടെ ജഡം കണ്ടെത്തി… ചരിഞ്ഞ ആനയുടെ കൊമ്പ് കാണാനില്ല…
നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ചരിഞ്ഞ ആനയുടെ കൊമ്പുകൾ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്തെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.